കോഴിക്കോട്: കള്‍ച്ചറല്‍ ഫോറം കേരള സംഘടിപ്പിക്കുന്ന മധു മാസ്റ്റര്‍ നാടക പുരസ്‌കാരം 2023 സമര്‍പ്പണം 21ന് വെള്ളി വൈകീട്ട് മൂന്നിന് ടൗണ്‍ഹാളില്‍ നടക്കും. പുരസ്‌കാരം കെ.ജി ശങ്കരപ്പിള്ള, വാസുദേവന് സമ്മാനിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പ്രൊഫ. എന്‍.സി ഹരിദാസന്‍ അധ്യക്ഷത വഹിക്കും. ജൂറി ചെയര്‍മാന്‍ പ്രേംചന്ദ് ജൂറി അവതരണം നടത്തും. പി.എന്‍ ഗോപികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ജോളി ചിറയത്ത്, സുലോചന രാമകൃഷ്ണന്‍, ദീദി ദാമോദരന്‍, കബനി, കല്‍പ്പറ്റ നാരായണന്‍, വീരാന്‍കുട്ടി, ആസാദ്, വി.കെ പ്രഭാകരന്‍, സുനില്‍ അശോകപുരം, നവീന്‍രാജ്, ഷാജില്‍ കുമാര്‍, കെ.എന്‍ അജോയ്കുമാര്‍, രത്‌നാകരന്‍, വി.അബ്ദുള്‍ മജീദ്, പി.എന്‍ പ്രൊവിന്റ്, വി.എ ബാലകൃഷ്ണന്‍, മണികണ്ഠന്‍ മുക്കുത്തല എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് ബാംബുരി സംഗീതം ശശിപൂക്കാട് ബുഹോ പാടും. പെര്‍ക്കാഷനും മൊഹബ്ബത്തും അവതരിപ്പിക്കും. ഏഴ് മണിക്ക് മാര്‍ത്താണ്ഡന്റെ സ്വപ്‌നങ്ങള്‍, ദാഹം എന്നീ നാടകങ്ങള്‍ അരങ്ങേറും. സ്വാഗതസംഘം കണ്‍വീനര്‍ വേണുഗോപാലന്‍ കുനിയില്‍ സ്വാഗതം പറയും.