ന്യൂ മാഹി: ജനങ്ങളെ ഭിന്നിപ്പിച്ച് വര്‍ഗ്ഗീയ – വംശീയ കലാപം സൃഷ്ടിക്കുന്ന ബി.ജെ.പി നയത്തിനെതിരേ ഇടതുപക്ഷ ജനാധിപത്യ മുന്നണി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ സി.പി.ഷൈജന്‍ ഉദ്ഘാടനം ചെയ്തു. തയ്യില്‍ രാഘവന്‍ അധ്യക്ഷത വഹിച്ചു എ. രമേശ്ബാബു, കെ.ജയപ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.