പുസ്തക പ്രകാശനം, ആത്മകഥാ സാഹിത്യം മലയാളത്തില്‍ – ചര്‍ച്ച , പുരസ്‌കാര പര്‍വ്വം പരിപാടി സംഘടിപ്പിച്ചു

പുസ്തക പ്രകാശനം, ആത്മകഥാ സാഹിത്യം മലയാളത്തില്‍ – ചര്‍ച്ച , പുരസ്‌കാര പര്‍വ്വം പരിപാടി സംഘടിപ്പിച്ചു

ഭാഷാസമന്വയ വേദി ആത്മകഥാ സാഹിത്യത്തെകുറിച്ചുള്ള ചര്‍ച്ച, പുസ്തക പ്രകാശനം, പുരസ്‌കാര പര്‍വ്വം എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. അശ്വത് ബി.കരുണിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടി പ്രൊഫ. ജോബ് കാട്ടൂര്‍ ഉദ് ഘാടനം ചെയ്തു. സൃഷ്ടിയേക്കാള്‍ ക്ലേശകരമാണ് വിവര്‍ത്തനമെന്നും അതൊരു തപസ്യയും സാധനയുമാണന്ന് അദ്ദേഹം പറഞ്ഞു. ഡോ.സി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സൗഹൃദ കൂട്ടായ്മകള്‍ കോഴിക്കോടിന്റെ സാംസ്‌കാരിക രംഗത്തിന് ശോഭ പകരുന്നുവെന്നും ഉത്തരേന്ത്യന്‍ സാഹിത്യം മലയാളത്തിലേക്ക് കൊണ്ടുവന്ന നിരവധി വിവര്‍ത്തകരെ കേരളം എന്നും അഭിമാനത്തോടെ സ്മരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലയാളത്തിലെ എഴുത്തുകാരുടെ ആത്മകഥകളെക്കുറിച്ച് ഡോ. ആര്‍സു പ്രഭാഷണം നടത്തി. ഡോ. പി.കെ.രാധാമണിയുടെ ആത്മകഥ ‘എഴുത്തും ജീവിതവും’ പുസ്തകത്തിന്റെ പ്രകാശനം ഡോ.സി.രാജേന്ദ്രന്‍ ഡോ. ആര്‍സുവിന് ആദ്യ പ്രതി നല്‍കി നിര്‍വ്വഹിച്ചു. പുരസ്‌കാര പര്‍വ്വം പരിപാടിയില്‍ വിവിധ പുരസ്‌കാരങ്ങള്‍ നേടിയ ഭാഷാസമന്വയ വേദി അംഗങ്ങളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. പ്രൊഫ.പി.ജയേന്ദ്രന്‍, ഡോ: കെ.വി തോമസ്, കെ.പി.സുധീര, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ.ഗോപി പുതുക്കോട്, എം.എസ് ബാലകൃഷ്ണന്‍, കെ.വരദേശ്വരി, രമ ചെപ്പ് എന്നിവര്‍ ഉപഹാരങ്ങളേറ്റുവാങ്ങി. ഡോ. പി.കെ.രാധാമണി മറുപടി പ്രസംഗം നടത്തി. അനുഭവങ്ങളുടെ ഇഴകളെ വിളക്കിചേര്‍ത്ത് സത്യസന്ധതയോടെ എഴുതാന്‍ സാധിച്ചാലെ ആത്മകഥ വിജയിക്കുകയുള്ളുവെന്ന് അവര്‍ പറഞ്ഞു. കെ.ജി രഘുനാഥ്, ഡോ. ആശിവാണി, ഇ.കെ. സ്വര്‍ണ്ണകുമാരി, പി.ടി.രാജലക്ഷ്മി, ഡോ.സി.സേതുമാധവന്‍, പി.ഐ അജയന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.ഒ.വാസവന്‍ സ്വാഗതവും കെ.എം വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *