അതിവേഗ റെയിലില്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. ആര്‍ക്കാണ് അത് ബോധ്യപ്പെടാത്തത്. ശോഭാ സുരേന്ദ്രന്‍ അഭിപ്രായം പറയേണ്ടത് പാര്‍ട്ടിയിലാണ്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന ശക്തികളുടെ കയ്യിലെ ചട്ടുകം ആകരുത്. ആര്‍ക്കും എന്തും എവിടെയും വിളിച്ചു പറയാവുന്ന പാര്‍ട്ടിയല്ല ബി.ജെ.പി. ശോഭ പാര്‍ട്ടി അച്ചടക്കം പാലിക്കണം. ബി.ജെ.പി എതിര്‍ക്കുന്നത് സില്‍വര്‍ ലൈന്‍ പദ്ധതിയെയാണ്. ഇ. ശ്രീധരന്റെ ബദല്‍ പദ്ധതിയെയാണ് പാര്‍ട്ടി അനുകൂലിക്കുന്നതെന്നും സുധീര്‍ പറഞ്ഞു.