പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

തലശ്ശേരി : കുവൈറ്റിലെ തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി വെല്‍ഫെയര്‍ അസോസിയേഷന്‍ എസ്.എസ്. എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. തലശ്ശേരി പാര്‍ക്കോ റെസിഡന്‍സിയില്‍ അവാര്‍ഡ് വിതരണവും അനുമോദനച്ചടങ്ങും സംഘടിപ്പിച്ചു. സാജിദ് ( പ്രിന്‍സിപ്പല്‍ തലശ്ശേരി മുബാറക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ എ.പി സുബൈര്‍ മുഖ്യപ്രഭാഷണം നടത്തി. യാസീന്‍ സത്താറിന്റെ ഖിറാഅത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് തന്‍വീര്‍ അധ്യക്ഷത വഹിച്ചു.

മുഖ്യരക്ഷാധികാരി ഹംസ മേലെകണ്ടി, ചെയര്‍മാന്‍ നിസാം നാലകത്ത് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ്മാരായ എന്‍.കെ നൗഷാദ്, കോഡിനേറ്റര്‍ സി.ഒ നാസര്‍, മുഹമ്മദലി അബ്ദുല്‍ റഹ്‌മാന്‍, എ.കെ ഇബ്രാഹിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സത്താര്‍ സ്വാഗതവും നെയിം അബ്ദുറഹ്‌മാന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *