തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥന്‍ പിടിയില്‍. കെ.എസ്.ആര്‍.ടി.സി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. ഉദയകുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. ഇയാളെ സസ്പെന്‍ഡ് ചെയ്യാന്‍ ഗതാഗത മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരസ്യങ്ങളുടെ ബില്ലുകള്‍ മാറാന്‍ വേണ്ടി മുപ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് തിരുവനന്തപുരത്തെ ക്ലബില്‍ വെച്ച് വിജിലന്‍സ് ഇയാളെ പിടികൂടിയത്. ഒരുലക്ഷം രൂപയാണ് ഇടനിലക്കാരനോട് ആദ്യം ആവശ്യപ്പെട്ടത്. ഇതില്‍ 40,000 രൂപ നേരത്തെ കൈപ്പറ്റി. ബാക്കി തുക നല്‍കിയില്ലെങ്കില്‍ 12 ലക്ഷത്തിന്റെ ബില്ല് പിടിച്ചുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.