താനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സിപിഎം സെമിനാറിനെ കളങ്കപ്പെടുത്താന്‍: ഇപി ജയരാജന്‍

താനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സിപിഎം സെമിനാറിനെ കളങ്കപ്പെടുത്താന്‍: ഇപി ജയരാജന്‍

തിരുവനന്തപുരം: യുണിഫോം സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തിയ സെമിനാറില്‍ താന്‍ പങ്കെടുക്കാത്തതിന്റെ പേരിലുള്ള വിവാദങ്ങള്‍ സെമിനാറിനെ കളങ്കപ്പെടുത്താന്‍ വേണ്ടിയുള്ള പ്രചാരണങ്ങളാണെന്ന് ഇപി ജയരാജന്‍. ജൂലായ് 15, 24 തീയതികളില്‍ തിരുവനന്തപുരത്ത് നടന്ന ഡിവൈഎഫ്‌ഐ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഒരു മാസം മുമ്പ് തന്നെ ഏറ്റിരുന്നുവെന്നും അതിനാലാണ് സെമിനാറില്‍ പങ്കെടുക്കാതിരുന്നതെന്നും ജയരാജന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ സ്നേഹവീട് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വരെ ആയുര്‍വേദ ചികിത്സയിലായിരുന്നുവെന്നും. യാത്ര ചെയ്യാന്‍ പാടില്ലെങ്കിലും സഖാക്കള്‍ ഏല്‍പ്പിച്ച പരിപാടിയില്‍ പങ്കെടുക്കാതിരുന്നാലുള്ള വിഷമം ഓര്‍ത്താണ് ഇന്ന് രാവിലെ ഇവിടേക്കെത്തിയതെന്നും ജയരാജന്‍ പറഞ്ഞു.

താന്‍ സെമിനാറില്‍ പങ്കെടുക്കുമെന്നും പങ്കെടുക്കില്ലെന്നും തീരുമാനിച്ചത് വാര്‍ത്ത എഴുതുന്നവരാണ്. എത്രയോ ദിവസം മുമ്പ് ആ പരിപാടിയുടെ അജണ്ട സംഘാടകര്‍ പ്രഖ്യാപിച്ചതാണ്. താന്‍ പങ്കെടുക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ചിരുന്നോ? എന്തിനാണ് ശകുനം മുടക്കുന്നത്? സെമിനാറിനെ കളങ്കപ്പെടുത്താനുള്ള ശ്രമമാണിതെന്നും ഇപി പറഞ്ഞു

Share

Leave a Reply

Your email address will not be published. Required fields are marked *