കൊമ്മേരി സര്‍വീസ് സഹകരണ ബാങ്ക് സുവര്‍ണ ജൂബിലി ആഘോഷം നാളെ

കൊമ്മേരി സര്‍വീസ് സഹകരണ ബാങ്ക് സുവര്‍ണ ജൂബിലി ആഘോഷം നാളെ

കോഴിക്കോട്: കൊമ്മേരി സര്‍വീസ് സഹകരണ ബാങ്ക് സുവര്‍ണ ജൂബിലി ആഘോഷം നാളെ (ഞായര്‍) വൈകീട്ട് നാല് മണിക്ക് ആഴ്ചവട്ടം ഗവ. എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ നടത്തും. പരിപാടിയുടെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വഹിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികള്‍ക്കുള്ള അനുമോദനം മേയര്‍ ബീന ഫിലിപ്പ് നിര്‍വഹിക്കും.
ബാങ്ക് പ്രസിഡന്റ് ടി.പി കോയ മൊയ്തീന്‍ അധ്യക്ഷത വഹിക്കും. പച്ചക്കറിതൈ വിതരണം കൗണ്‍സിലര്‍ എന്‍.സി മോയിന്‍കുട്ടിയും ലോഗോ പ്രകാശനം കൗണ്‍സിലര്‍ ഓമന മധുവും സൗരജ്യോതി വായ്പാ വിതരണം സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്‍.എം ഷീജയും നിര്‍വഹിക്കും. കൗണ്‍സിലര്‍മാരായ എം.സി അനില്‍ കുമാര്‍, കവിത അരുണ്‍, എം.പി സുരേഷ്, കെ. ഈസാ അഹമ്മദ്, സാഹിദാ സുലൈമാന്‍, എല്‍. രമേശന്‍ (സി.പി.എം), പി.കെ നാസര്‍ (സി.പി.ഐ), കെ. സുദേഷ്‌ (എല്‍.ജെ.ഡി), എന്‍. അശോക് കുമാര്‍ (എന്‍.സി.പി), സി. അബ്ദുള്‍ റഹീം (ഐ.എന്‍.എല്‍), ഗംഗാധരന്‍ മുല്ലശ്ശേരി (കോണ്‍ഗ്രസ്സ്), യു. സജീര്‍ (ഐ.യു.എം.എല്‍), എം.കെ ബാബു (ബി.ജെ.പി), അഡ്വ. ജി.സി പ്രശാന്ത് കുമാര്‍ (ജില്ലാ പ്രസിഡന്റ് പാക്‌സ് അസോസിയേഷന്‍), ടി.വി നിര്‍മലന്‍ (താലൂക്ക് സെക്രട്ടറി, പാക്‌സ് അസോസിയേഷന്‍) ആശംസകള്‍ നേരും.
സെക്രട്ടറി അജയകുമാര്‍ എ.എം സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ വിനോദ് നന്ദിയും പറയും. തുടര്‍ന്ന് ആറ് മണിക്ക് സതീഷ് കലാഭവന്‍ നയിക്കുന്ന സംഗീതവിരുന്ന് അരങ്ങേറും.

Share

Leave a Reply

Your email address will not be published. Required fields are marked *