‘കെ.എം.സി.സിയോടൊപ്പം’ സംഗമം നടത്തി

‘കെ.എം.സി.സിയോടൊപ്പം’ സംഗമം നടത്തി

തലക്കുളത്തൂര്‍: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ.എം.സി.സി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സംഗമം ‘കെ.എം.സി.സിയോടൊപ്പം’ നിയോജകമണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി പി.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പറമ്പത്ത് കാരണവര്‍ സൗധം ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ സി.അബ്ദുല്‍ ജലീല്‍ അധ്യക്ഷനായി. മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.ഫൈജാസ്, പഞ്ചയത്ത് മുസ്‌ലിം ലീഗ് നേതാക്കളായ എം.പി ബഷീര്‍, കെ.പി മുഹമ്മദലി ഹാജി, ടി.വി മുഹമ്മദ് ജലീല്‍, എം.പി അബ്ദുല്ല, യഹിയ മുഹമ്മദ് എം.കെ താഹ, തലക്കളത്തൂര്‍ ഗ്ലോബല്‍ കെ.എം.സി.സി പ്രസിഡന്റും ആലത്തൂര്‍ മണ്ഡലം റിയാദ് കെ.എം.സി.സി പ്രസിഡന്റുമായ ടി.കെ അബ്ദുറഷീദ്, ഗ്ലോബല്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ വള്ളില്‍, എലത്തൂര്‍ മണ്ഡലം മസ്‌കറ്റ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഫൈസല്‍ ആമിനാസ്, ഖത്തര്‍ കെ.എം.സി.സി നേതാവ് കെ.ടി തല്‍ഹത്ത് സംസാരിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി മുഹമ്മദ് റിയാസ് ദുആ സ്വാഗതവും മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ. നവാസ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *