യൂണിഫോം സിവില്‍ കോഡിനെ എതിര്‍ക്കുന്നത് ഭരണഘടനയെ എതിര്‍ക്കുന്നതിന് തുല്യമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്റെ നിലപാട് ഭരണഘടനക്കൊപ്പമാണ്. ഇതുവരെ യൂണിഫോം സിവില്‍ കോഡിലെ ഡ്രാഫ്റ്റ് പുറത്തുവന്നിട്ടില്ല. ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിനും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാം. വിശ്വാസത്തിനോ ഭരണഘടനക്കോ എതിരെ ഡ്രാഫ്റ്റില്‍ ഉണ്ടെങ്കില്‍ അത് എതിര്‍ത്താല്‍ പോരെയെന്നും ആരിഫ് മുഹമ്മദ് ഖാന് ചോദിച്ചു.