ഇലാന്‍സ്‌ ഡി-40 ബ്ലിറ്റ്‌സ് ക്രിക്കറ്റ് മത്സരം നാളെ

ഇലാന്‍സ്‌ ഡി-40 ബ്ലിറ്റ്‌സ് ക്രിക്കറ്റ് മത്സരം നാളെ

കോഴിക്കോട്: ക്രിക്കറ്റ് പ്രേമികളുടെ തെക്കേപ്പുറത്തെ കൂട്ടായ്മയായ ഗ്ലോബല്‍ ക്രിക്കറ്റേഴ്‌സ് തെക്കേപ്പുറവും ഗള്‍ഫ് നാടുകളില്‍ പ്രമുഖ കായിക വിനോദങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഡി കോഡും (D-KODE), ദോസ്തി (Dosthi) ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരം ഇലാന്‍സ്‌ ഡി-40 ബ്ലിറ്റ്‌സ് നാളെ രാവിലെ 9.30 മുതല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദുബായിയില്‍ മൂന്ന് വന്‍കിട ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തന മികവ് തെളിയിച്ച D-KODE ആണ് മത്സരങ്ങളുടെ സംഘാടനത്തിന് നേതൃത്വം കൊടുക്കുന്നത്. ഇലാന്‍സ്‌ ആണ് പരിപാടിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍. ദാര്‍ അല്‍ ഹിലാല്‍ ആണ് കോ-സ്‌പോണ്‍സര്‍.
തെക്കേപ്പുറത്തുകാരായ ഗള്‍ഫ് നാടുകളിലുള്ള ക്രിക്കറ്റ് കളിക്കാര്‍ക്ക് നാട്ടില്‍ മത്സരിക്കാന്‍ അവസരമൊരുക്കുകയാണ് ടൂര്‍ണമെന്റിലൂടെ ലക്ഷ്യമിടുന്നത്. കളിക്കാരുടെ കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും മത്സരം കാണാന്‍ ഇതിലൂടെ അവസരം ലഭിക്കും. ഗള്‍ഫ് നാടുകളില്‍ അവധിക്കാലവും നാട്ടില്‍ ഏറ്റവും നല്ല കാലാവസ്ഥയുമുള്ള ഈ സീസണില്‍ മത്സരം സംഘടിപ്പിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് തെക്കേപ്പുറം ക്രിക്കറ്റേഴ്‌സ് സംഘാടകരില്‍ ഒരാളും യു.എ.ഇ ഇന്റര്‍നാഷണല്‍ ക്രിക്കറ്ററുമായ ബാസില്‍ അഹമ്മദ് പറഞ്ഞു.
പ്രവാസികളുടെ കളി കാണാന്‍ നാട്ടിലുള്ളവര്‍ക്കും ഇതുവഴി സാധിക്കും. സണ്‍ഡേ ഡി.സി, ടീം ദോസ്ത്, റോയല്‍സ്, തങ്ങള്‍സ് 36, ബീച്ച് ക്രിക്കറ്റേഴ്‌സ്, ദുബായ് സുല്‍ത്താന്‍സ് എന്നീ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. വിജയികള്‍ക്ക് മികച്ച ട്രോഫികള്‍ സമ്മാനമായി നല്‍കും. പങ്കെടുക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ലക്കി ഡ്രോയും വിജയികള്‍ക്ക് ഗോള്‍ഡ് കോയിനും സമ്മാനമായി ലഭിക്കും. മത്സരം നടത്തുന്നതിന് ഇന്‍ഡോര്‍ സ്‌റ്റേഡിയം അടക്കമുള്ള സൗകര്യം ഒരുക്കിത്തന്ന ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാലിന് സംഘാടകര്‍ നന്ദി പറഞ്ഞു. തെക്കേപ്പുറത്തെ വിവിധ ക്രിക്കറ്റ് ടീമുകളെ ഏകോപിപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് കളിക്കാരെ സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മത്സരങ്ങള്‍ D-KODE യൂട്യൂബ് ചാനലില്‍ ലൈവായി സംപ്രേക്ഷണം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ D-KODE സാരഥികളായ ഹബീബ് ഒക്കാസ്, അസീം അഷ്‌റഫ്, ബാസില്‍ ഹമീദ്, ഇലാന്‍ സാരഥി ഹബീബ് റഹ്‌മാന്‍, തെക്കേപ്പുറം ഗ്ലോബല്‍ ക്രിക്കറ്റേഴ്‌സ് സാരഥികളായ ലബീഷ്, ജുവൈദ്‌ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *