തിരൂര്‍: എം.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് നാളെ (ഞായര്‍) തിരൂര്‍ ടൗണ്‍ഹാളില്‍ വെച്ച് നടത്തപ്പെടും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പരിപാടിയില്‍ മുഖ്യാതിഥിയാവും.
സമകാലിക ലോകത്ത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികളും ലഹരി പോലെയുള്ള അരാജകത്വങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ അനിവാര്യതയും തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യും. വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കെ.എന്‍.എം മര്‍ക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറിമാരായ ഡോ.ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, അലി മദനി മൊറയൂര്‍, ഫിറോസ് കൊച്ചി, റിയാസ് പുലാമന്തോള്‍, ജലീല്‍ മദനി വയനാട്, എം.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, പ്രസിഡന്റ് ജസീം സാജിദ്, ട്രഷറര്‍ ജസിന്‍ നജീബ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കും. സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നായി 1500 പ്രതിനിധികള്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസില്‍ സംബന്ധിക്കും.