ആസിഫ് അലി, വിനായകന്‍, സണ്ണി വെയ്ന്‍; കാസര്‍ ഗോള്‍ഡ് ടീസര്‍ പുറത്ത്

ആസിഫ് അലി, വിനായകന്‍, സണ്ണി വെയ്ന്‍; കാസര്‍ ഗോള്‍ഡ് ടീസര്‍ പുറത്ത്

ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ കഥയും സംവിധാനം നിര്‍വഹിക്കുന്ന ‘കാസര്‍ഗോള്‍ഡ്’ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി.

മുഖരി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍,സൂരജ് കുമാര്‍, റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിര്‍മിക്കുന്ന ചിത്രമാണ് ‘കാസര്‍ഗോള്‍ഡ്’. മൃദുല്‍, സജിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

തല്ലുമാല എന്ന ചിത്രത്തിലെ സംഗീത സംവിധായകന്‍ വിഷ്ണു വിജയ് ആണ് കാസര്‍ഗോള്‍ഡില്‍ സംഗീതം നല്‍കുന്നത്. സിദ്ദീഖ്, സമ്പത്ത് റാം, ദീപക് പറമ്പോല്‍, ധ്രുവന്‍,അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *