അങ്കമാലി മൂക്കന്നൂരില്‍ എം.എ.ജി.ജെ ആശുപത്രിയില്‍ വെച്ച് യുവതിയെ മുന്‍ സുഹൃത്ത് കുത്തിക്കൊന്നു. ലിജിയെന്ന 40 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. പ്രതി മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയത് ലിജിയായിരുന്നു. മഹേഷ് ആശുപത്രിയില്‍ എത്തുകയും ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയുമായിരുന്നു. പിന്നാലെയാണ് ലിജിയെ നിരവധി തവണ മഹേഷ് കുത്തിയത്.