സത്യന്‍ അനുസ്മരണ സമ്മേളനം നാളെ

സത്യന്‍ അനുസ്മരണ സമ്മേളനം നാളെ

കോഴിക്കോട്: വിശ്വദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ അനുസ്മരണ സമ്മേളനം നാളെ (ശനി) വൈകിട്ട് 3 മണി മുതല്‍ 7 മണിവരെ ശിക്ഷക്‌സദനില്‍ നടക്കും. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.ആര്‍.നാഥന്‍ ഉല്‍ഘാടനം ചെയ്യും. അഡ്വ.മഞ്ചേരി സുന്ദര്‍ രാജ് അധ്യക്ഷത വഹിക്കും. എം.കെ.പ്രേംനാഥ് എക്‌സ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. പ്രൊഫ വര്‍ഗ്ഗീസ് മാത്യു ആദരിക്കല്‍ നിര്‍വ്വഹിക്കും. സയ്യിദ് ഹാഷിം ശിഹാബ് തങ്ങള്‍ (ഫൗണ്ടര്‍ ചെയര്‍മാന്‍ അറബിക് മ്യൂസിക് അക്കാദമി), ആറ്റക്കോയ പള്ളിക്കണ്ടി, നവീന സുഭാഷ് (റീജ്യനല്‍ കോ-ഓര്‍ഡിനേറ്റര്‍ ചലച്ചിത്ര അക്കാദമി), പി.കെ.ശ്യാമദേവ് എന്നിവര്‍ സത്യന്‍ അനുസ്മരണം നടത്തും.

കഥാകൃത്ത് ഗോകുല്‍ദാസ്, സാമൂഹിക പ്രവര്‍ത്തകരായ സുമതി വാര്യര്‍, സലീം വട്ടക്കിണര്‍, എന്‍.കെ.ത്രിജ, ഫോട്ടോ ഗ്രാഫര്‍ ഒ.ശ്യാംരാജ് ചെന്നൈ ആശംസകള്‍ നേരും. തിരക്കഥാകൃത്ത് ടി.സജില്‍ കുമാര്‍ സ്വാഗതവും വിശ്വദര്‍ശന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഒ.സ്‌നേഹരാജ് നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *