ഡല്‍ഹി: യുണിഫോം സിവില്‍ കോഡ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് നിയമ കമ്മീഷനെ അഭിപ്രായം അറിയിക്കാന്‍ ജൂലായ് 28 വരെ സമയ പരിധി നീട്ടി നല്‍കി. കൂടുതല്‍ സമയം വേണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
യുണിഫോം സിവില്‍ കോഡുമായി ബന്ധപ്പെട്ട് ജൂലായ് 14 മുതലാണ് നിയമ കമ്മീഷന്‍ സംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടി തുടങ്ങിയത്. തുടര്‍ന്ന് ലക്ഷക്കണക്കിന് പ്രതികരണങ്ങള്‍ ലഭിച്ചു.
തിങ്കളാഴ്ച്ച വൈകിട്ട് 6 വരെ 46 ലക്ഷത്തിലധികം പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. കര്‍ണാടക ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനും കേരള ഹൈക്കോടതി മുന്‍ ജഡ്ജി കെ ടി ശങ്കരനും അടക്കം ആറംഗങ്ങളുള്ള 22-ാം നിയമ കമ്മീഷന്റേതായിരുന്നു അറിയിപ്പ്.