മാഹി നാടകപ്പുരയുടെ ഏറ്റവും പുതിയനാടകം ആനന്ദിയുടെ ആദ്യാവതരണം നിര്‍വ്വഹിച്ചു

മാഹി നാടകപ്പുരയുടെ ഏറ്റവും പുതിയനാടകം ആനന്ദിയുടെ ആദ്യാവതരണം നിര്‍വ്വഹിച്ചു

തലശ്ശേരി: സിനിമയുടേയും ടി.വി.യുടേയും അതി പ്രസരമുള്ള വര്‍ത്തമാന കാലത്ത് കേരളീയ ജീവിതത്തിന് നല്‍കിയ ചരിത്രപരമായ പ്രാധാന്യം പരിഗണിച്ച് നാടകങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് സപീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അഭിപ്രായപ്പെട്ടു. ഇതിവൃത്തത്തിലെ നവീനത കൊണ്ടും, അവതരണത്തിലെ വ്യതിരിക്തത കൊണ്ടും പല തവണ ദേശീയ അംഗീകാരം നേടിയ മാഹി നാടകപ്പുരയുടെ ഏറ്റവും പുതിയനാടകം ആനന്ദിയുടെ ആദ്യാവതരണം തലശ്ശേരി ടൗണ്‍ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

നാടകപ്പുര മലാലയുടെ ജീവിത കഥയെ ആസ്പദമാക്കി നേരത്തെ അവതരിപ്പിച്ച നാടകത്തിന് ലോകം നല്‍കിയ സ്വീകാര്യത, രാജ്യത്തെ ആദ്യ വനിതാ ഡോക്ടരുടെ ഹൃദയസ്പര്‍ശമായ ജീവിത കഥ പറയുന്ന ആനന്ദിക്കും ലഭിക്കുമെന്നുറപ്പാണെന്ന് സ്പീക്കര്‍ പറഞ്ഞു. കെ.പി.മോഹനന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് പയ്യന്നൂര്‍, സന്തോഷ് കീഴാറ്റൂര്‍, നാടക് സംസ്ഥാന സെക്രട്ടറി ജെ. ശൈലജ, നഗരസഭ ചെയര്‍ പേഴ്‌സണ്‍ എം.ടി.രമേശ്, വി.കെ.സനോജ്, നടന്‍ സുശീല്‍ കുമാര്‍ തിരുവങ്ങാട്, ജമുനാ റാണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാക്കളായ സുരേഷ് ബാബു ശ്രീസ്ഥ, ബാബു അന്നൂര്‍, രജിത മധു , നാടക് സംസ്ഥാന സെക്രട്ടറി ജെ.ശൈലജ എന്നിവരെ ആദരിച്ചു. എം. ഹരീന്ദ്രന്‍ സ്വാഗതവും, ടി.ടി. വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *