മഹാരാഷ്ട്ര; അജിത് പവാർ സഖ്യത്തിന് ധനകാര്യം ഉൾപ്പടെ പ്രധാന വകുപ്പുകൾ നൽകിയേക്കും

മഹാരാഷ്ട്ര; അജിത് പവാർ സഖ്യത്തിന് ധനകാര്യം ഉൾപ്പടെ പ്രധാന വകുപ്പുകൾ നൽകിയേക്കും

മുംബൈ: മഹാരാഷ്ട്ര സർക്കാരിൽ എൻസിപി സഖ്യത്തിന് ഒമ്പത് സുപ്രധാന വകുപ്പുകൾ ലഭിച്ചേക്കും. മന്ത്രിസഭാ വികസനത്തിന്റെ ഭാ​ഗമായി ഉപമുഖ്യമന്ത്രി അജിത് പവാറിനും എൻസിപി അം​ഗങ്ങൾക്കുമായി ധനകാര്യ വകുപ്പ് ഉൾപ്പടെയുള്ള പ്രധാന വകുപ്പുകൾ ലഭിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിൽ ധനകാര്യ വകുപ്പ് അജിത് പവാറിനായിരിക്കും. ഇത് കൂടാതെ ആസൂത്രണം, ഭക്ഷ്യ – സിവില്‍ സപ്ലൈസ്, സഹകരണം, വനിതാ – ശിശു വികസനം, കൃഷി, ദുരന്തനിവാരണവും പുനരധിവാസവും, മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളാവും അജിത് പവാര്‍ നേത്വം നൽകുന്ന എൻസിപി വിഭാഗത്തിന് ലഭിക്കുകയെന്നാണ് വിവരം. ഇക്കാര്യം പക്ഷെ സ്ഥിരീകരിച്ചിട്ടില്ല.

ജൂലായ് രണ്ടിനാണ് അജിത് പവാര്‍ എന്‍സിപി പിളര്‍ത്തി എട്ട് മുതിര്‍ന്ന എംഎല്‍എമാര്‍ക്കൊപ്പം മഹാരാഷ്ട്രയിലെ ശിവസേന-ബിജെപി സഖ്യസര്‍ക്കാരിന്റെ ഭാഗമായത്. തുടര്‍ന്ന് അദ്ദേഹം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *