കോഴിക്കോട്: കക്കോടി ഗ്രാമപഞ്ചായത്തും, ഭാരതീയ ചികിത്സാ വകുപ്പും, നാഷണല്‍ ആയുഷ് മിഷനും, കേരള ആയൂര്‍വ്വേദ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും, ആയൂര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎംഎഐ) ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴക്കാലചര്യാ ആയൂര്‍ ഏക്‌സ്‌പോ 2023 16ന് ഞായര്‍ കാലത്ത് 9 മണി മുതല്‍ വൈകിട്ട് 4 മണിവരെ കക്കോടി ഗവ.എല്‍.പി.സ്‌കൂളില്‍ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഷീബ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എക്‌സ്‌പോ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉല്‍ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി സൗജന്യ ആയൂര്‍വ്വേദ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ വിദ്യാഭ്യാസ ഔഷധ സസ്യ പ്രദര്‍ശനം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്, ജനങ്ങള്‍ക്ക് ഡോക്ടര്‍മാരുമായി നേരിട്ട് സംവദിക്കാനുള്ള മീറ്റ് ദ ഡോക്ടര്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ജില്ലാതല ക്വിസ് മല്‍സരം, വിവിധ സ്റ്റാളുകള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് ലയണ്‍സ് ക്ലബ്ബ് സില്‍വര്‍ ഹില്‍സ് കോഴിക്കോട് സംഘടിപ്പിക്കുന്ന സൗജന്യ പ്രമേഹ രോഗ നിര്‍ണ്ണയ പരിശോധനയും നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ എഎംഎഐ ജില്ലാ പ്രസിഡണ്ട് ഡോ.ചിത്രകുമാര്‍.പി, ജില്ലാ സെക്രട്ടറി ഡോ.അനൂപ് വി.പി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പുനത്തില്‍ മല്ലിക, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഐഎസ്എം ഡോ.രാജേഷ്.എന്‍, മഴക്കാലചര്യ ആയൂര്‍ എക്‌സ്‌പോ കണ്‍വീനര്‍ ഡോ.അഞ്ജന രാജഗോപാലും പങ്കെടുത്തു.