നാവാക് ജോക്കോവിച്ച് 2023 വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍

നാവാക് ജോക്കോവിച്ച് 2023 വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍

ലണ്ടന്‍: സെര്‍ബിയന്‍ സൂപ്പര്‍താരം നൊവാക് ജോക്കോവിച്ച് 2023 വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഇറ്റാലിയന്‍ താരം ജാന്നിക് സിന്നറിനെ പരാജയപ്പെടുത്തിയാണ് ജോക്കോയുടെ ഫൈനല്‍ പ്രവേശം. സ്‌കോര്‍: 3-6,4-6,6-7(4-7)

ആദ്യ സെറ്റില്‍ തന്നെ ജാന്നിക് സിന്നറിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് ജോക്കോ കാഴ്ചവെച്ചത്. സിന്നറിന്റെ സര്‍വ്വ് ഭേദിച്ച് മുന്നേറിയ സെര്‍ബിയന്‍ താരം 6-3 ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും ജോക്കോവിച്ചിന്റെ മുന്നേറ്റം തന്നെയാണ് സെന്റര്‍ കോര്‍ട്ടില്‍ നിറഞ്ഞുനിന്നത്. 6-4 ന് രണ്ടാം സെറ്റ് ജോക്കോ നേടി.

മൂന്നാം റൗണ്ടില്‍ ജാന്നിക് കടുത്ത പ്രതിരോധം തീര്‍ത്തതോടെ സെറ്റ് 6-6 ലെത്തിച്ചു. കളി ടൈബ്രേക്കറിലേക്ക് നീങ്ങി. ടൈ ബ്രേക്കറിലും തുടക്കത്തില്‍ സിന്നറായിരുന്നു മുന്നിട്ടുനിന്നെങ്കിലും ജോക്കോ മുന്നേറി മൂന്നാം സെറ്റ് സ്വന്തമാക്കി. ഞായറാഴ്ചയാണ് ഫൈനല്‍. 2

Share

Leave a Reply

Your email address will not be published. Required fields are marked *