ഉപഭോക്താക്കള്‍ക്ക് പരസ്യ വരുമാനത്തിന്റെ പങ്ക് നല്‍കി ട്വിറ്റര്‍. ട്വിറ്ററിന്റെ ‘ആഡ് റെവന്യൂ ഷെയറിങ്’, ക്രിയേറ്റര്‍ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാമുകളില്‍ സൈന്‍അപ്പ് ചെയ്ത ക്രിയേറ്റര്‍മാര്‍ക്കാണ് വരുമാനം ലഭിക്കുക.
സ്ട്രൈപ്പ് (Stripe) പേമെന്റ് പിന്തുണയ്ക്കുന്ന എല്ലാ രാജ്യങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പണം ലഭിക്കുമെന്ന് ട്വിറ്റര്‍ പറഞ്ഞു. ഇക്കാരണത്താല്‍ ഇന്ത്യയിലുള്ളവര്‍ക്ക് നിലവില്‍ വരുമാനം ലഭിക്കില്ല.
യൂട്യൂബറായ മിസ്റ്റര്‍ ബീസ്റ്റിന് 25000 ഡോളര്‍ (21 ലക്ഷം) വരുമാനമായി ലഭിച്ചു. പലര്‍ക്കും അഞ്ച് ലക്ഷം രൂപയോളം ലഭിച്ചിട്ടുണ്ട്.
കമ്പനി തന്നെ തിരഞ്ഞെടുത്ത് ആഡ് റെവന്യൂ ഷെയറിങ് പ്രോഗ്രാമിന്റെ ഭാഗമാക്കിമാറ്റിയ ഒരു കൂട്ടം ക്രിയേറ്റര്‍മാര്‍ക്കാണ് ഇപ്പോള്‍ വരുമാനം നല്‍കിയിട്ടുള്ളത്. ട്വിറ്ററിന്റെ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കുന്ന മറ്റ് ഉപഭോക്താക്കള്‍ക്ക് റെവന്യൂ ഷെയറിങ് പ്രോഗ്രാമിന്റെ ഭാഗമാവാനുള്ള പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.