ടൈറ്റൻ അപകടം; വെബ്സൈറ്റും സോഷ്യൽ മീഡിയാ ഹാന്റിലും നീക്കം ചെയ്ത് ഓഷ്യൻ ​ഗേറ്റ്

ടൈറ്റൻ അപകടം; വെബ്സൈറ്റും സോഷ്യൽ മീഡിയാ ഹാന്റിലും നീക്കം ചെയ്ത് ഓഷ്യൻ ​ഗേറ്റ്

വാഷിങ്ടൺ: വർഷങ്ങൾക്ക് മുമ്പ് തകർന്ന ആഡംബരക്കപ്പൽ ടൈറ്റാനിക് കാണാൻ പോയ സഞ്ചാരികൾ മരിച്ച സംഭവത്തെ തുടർന്ന് വെബ്സൈറ്റും സോഷ്യൽ മീഡിയാ ഹാന്റിലും നീക്കം ചെയ്ത് യാത്ര സംഘടിപ്പിച്ച ഓഷ്യൻ ​ഗേറ്റ് എന്ന സ്ഥാപനം. അപകടത്തിൽ പെട്ട യാത്രികർ സഞ്ചരിച്ച ടൈറ്റൻ എന്ന സമുദ്രപേടകം ഓഷ്യൻ ​ഗേറ്റിന്റേതാണ്.

പര്യവേക്ഷണ ദൗത്യങ്ങൾ നിർത്തിവെയ്ക്കുന്നതായി ഓഷ്യൻഗേറ്റ് ജൂലായ് ഏഴിന് പ്രഖ്യാപിച്ചിരുന്നു. പര്യവേഷണവും വാണിജ്യ സേവനവും നിർത്തിവച്ചതായി ഓഷ്യൻഗേറ്റിന്റെ വെബ്‌സൈറ്റിലും പര്യവേഷണ പേജിലും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇന്റർനെറ്റിൽ നിന്നും ഓഷ്യൻഗേറ്റിന്റെ സോഷ്യൽമീഡിയ ഹാൻഡിലുകളും അപ്രത്യക്ഷമായിരിക്കുന്നത്.

ഓഷ്യൻ ഗേറ്റ് കമ്പനി നിർമ്മിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകനടക്കം 5 പേരാണ് കൊല്ലപ്പെട്ടത്. പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാർ ടൈറ്റന്റെ ഉൾവലിഞ്ഞുള്ള പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് നിഗമനം.

ടൈറ്റൻ അപകടത്തിൽ ഓഷ്യൻഗേറ്റിന്റെ സിഇഒ സ്‌റ്റോക്റ്റൺ റഷും മരണപ്പെട്ടിരുന്നു. ടൈറ്റൻ സുരക്ഷിതമല്ലെന്ന് കാണിച്ച് നേരത്തെ തന്നെ വിദഗ്ധർ ഇമെയിലുകളും സന്ദേശങ്ങളും സ്റ്റോക്റ്റണ് അയച്ചിരുന്നു. ഈ മുന്നറിയിപ്പുകൾ അവഗണിച്ചുവെന്ന വിമർശനം ശക്തമായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *