കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ക്ലബ്ബ് വിട്ടു. ട്രാന്‍സ്ഫര്‍ ഔദ്യോഗികമായി കേരളാ ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചു. ഹൃദയഭാരത്തോടെയാണ് സഹലിനോട് വിട പറയുന്നതെന്ന് ക്ലബ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മോഹന്‍ ബഗാനിലേക്കാണ് താരം പോകുന്നത്.
വെളിപ്പെടുത്താനാകാത്ത തുകയ്ക്കാണ് കൈമാറ്റം. സഹലിനായി ഒരു കളിക്കാരനെയും കൈമാറും. മുന്നോട്ടുള്ള യാത്രയില്‍ നന്മ നേരുന്നതായും കേരളാ ബ്ലാസ്റ്റേഴ്സ് അറിയിച്ചു. 2018 മുതല്‍ 2023 വരെ ബ്ലാസ്റ്റേഴ്സിനായി 92 മത്സരങ്ങളില്‍ കളിച്ച താരം പത്ത് ഗോളുകള്‍ നേടിയിട്ടുണ്ട്.