കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, കേരളത്തിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് ശക്തി പകരുക, വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയ വല്‍ക്കരണം അവസാനിപ്പിക്കുക, ചരിത്ര-ശാസ്ത്ര പാഠങ്ങള്‍ തിരുത്തി എഴുതാനുള്ള നീക്കം അവസാനിപ്പിക്കുക, പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നാളെ കെ.എസ്.ടി.എ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ അധ്യാപക മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുകയാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന അധ്യാപകര്‍ അണിനിരക്കുന്ന മാര്‍ച്ചും ധര്‍ണയും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡണ്ട് എല്‍. മാഗി അഭിവാദ്യം ചെയ്യും. മാര്‍ച്ച് മുതലക്കുളം മൈതാനിയില്‍ നിന്ന് രാവിലെ 10.30ന് ആരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി രാജീവന്‍, കെ.ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജീഷ് നാരായണന്‍, സതീശന്‍.സി, വി.പി.മനോജ്, ജില്ലാ സെക്രട്ടറി ആര്‍.എം.രാജന്‍ പങ്കെടുത്തു.