കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സര്‍ക്കിളിന്റെ ചീഫ് ജനറല്‍ മാനേജരായി (സി.ജി.എം) എ. ഭുവനേശ്വരി ചുമതലയേറ്റു. ബാങ്കിങ് രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള ഭുവനേശ്വരി 1994 ബാച്ചിലെ പ്രൊബേഷറി ഓഫിസറായാണ് തുടക്കം.
രാജസ്ഥാന്‍, ഡല്‍ഹി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ബ്രാഞ്ച് മാനേജര്‍, റീജ്യണല്‍ മാനേജര്‍, സോണല്‍ മാനേജര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. കോര്‍പറേറ്റ് സെന്ററില്‍ ജനറല്‍ മാനേജര്‍ (റീഡിസൈന്‍ സ്റ്റുഡിയോ) ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.