ആള്‍ട്ടെന്‍ ഹൈം: മൂന്നാം വാര്‍ഷികാഘോഷം നാളെ

ആള്‍ട്ടെന്‍ ഹൈം: മൂന്നാം വാര്‍ഷികാഘോഷം നാളെ

കോഴിക്കോട്: വൃദ്ധസദനങ്ങള്‍ക്ക് സഹായ ഹസ്തവുമായി കഴിഞ്ഞ 3 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആള്‍ട്ടെന്‍ ഹൈം ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെ മൂന്നാം വാര്‍ഷികാഘോഷം നാളെ ശനി കാലത്ത് 10 മണിക്ക് ശാന്തിഭവന്‍ വൃദ്ധ സദനം(മെഡിക്കല്‍ കോളേജിന് സമീപം)ത്തില്‍ നടക്കുമെന്ന് പ്രസിഡണ്ട് ആഷേര്‍ ലളിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ എ.ഗീത ഐ.എ.എസ് ഉദ്ഘാടനവും, ഡോക്യുമെന്ററി പ്രദര്‍ശനം ബെന്നിലാലു.എസ്(എസ്എച്ച്ഒ മെഡിക്കല്‍ കോളേജ്)ഉം നിര്‍വ്വഹിക്കും. മികച്ച സേവനം കാഴ്ചവച്ച വൃദ്ധസദനങ്ങളെയും 2022-23 പ്രവര്‍ത്തന വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനം നടത്തിയവരെയും ജില്ലാ കലക്ടര്‍ ആദരിക്കും.
അഡോറ ഡയറക്ടറും ജീവകാരുണ്യ പ്രവര്‍ത്തകയുമായ നര്‍ഗ്ഗീസ് ബീഗം, എഴുത്തുകാരന്‍ ഉണ്ണി വിശ്വനാഥ് വിശിഷ്ടാതിഥികളായി പങ്കെടുക്കും. സതീശന്‍ തില്ലങ്കേരി(മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍, ഭാഗവതാചാര്യന്‍), മുസ്തഫ ഹുദവി (അക്കോട് ഇസ്ലാമിക് സെന്റര്‍ സെക്രട്ടറി), റവ.ഫാദര്‍ ജോ നെല്ലുവേലി(സുപീരിയര്‍ ശാന്തിഭവന്‍), കോര്‍പ്പറേഷന്‍ കൗസിലര്‍ സുരേഷ്, സാവിയോ എച്ച് എസ് എസ് ദേവഗിരി സ്‌കൂള്‍ പ്രതിനിധികള്‍, എസ്പിസി കേഡറ്റുകള്‍ ആശംസകള്‍ നേരും. ആള്‍ട്ടെന്‍ ഹൈം വൈസ് പ്രസിഡണ്ട് ബീന ജോസാണ് അവതാരിക. ആന്‍ മനു (സെക്രട്ടറി ആള്‍ട്ടെന്‍ ഹൈം) സ്വാഗതവും, രാധാകൃഷ്ണപ്പിള്ള കൊല്ലം ജില്ലാ പ്രതിനിധി നന്ദിയും പറയും. ഉത്രാടം സുരേഷ് (കൊല്ലം ജില്ലാ പ്രതിനിധി), ഷാജി കേശവ് (തിരുവനന്തപുരം ജില്ലാ പ്രതിനിധി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *