അരങ്ങേറ്റത്തില്‍ കസറി ജെയ്‌സ്വാള്‍, രണ്ട് റെക്കോര്‍ഡുകള്‍; ഇന്ത്യ ബാറ്റിങ് തുടരുന്നു

അരങ്ങേറ്റത്തില്‍ കസറി ജെയ്‌സ്വാള്‍, രണ്ട് റെക്കോര്‍ഡുകള്‍; ഇന്ത്യ ബാറ്റിങ് തുടരുന്നു

റൂസ്സോ(ഡൊമിനിക്ക): വെസ്റ്റ് ഇന്‍ഡീസിനെതിരായി ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് തുടരുന്നു. 4 വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് എന്ന നിലയിലാണ് ഇപ്പോള്‍ ഇന്ത്യ. 152 പന്തില്‍ 52 റണ്‍സെടുത്ത് വിരാട് കോലിയും രവീന്ദ്ര ജഡേജയുമാണ് ഇപ്പോള്‍ ക്രീസില്‍.

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച യശസ്വി ജയ്‌സ്വാള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 387 പന്തില്‍ 171 റണ്‍സെടുത്ത് പുറത്തായ ജെയ്‌സ്വാള്‍ വിദേശത്ത് നടക്കുന്ന ടെസ്റ്റ് അരങ്ങേറ്റത്തില്‍ 150 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കൈവരിച്ചു. ഒരു സിക്‌സും 16 ഫോറും ജെയ്‌സ്വാള്‍ നേടി.

അരങ്ങേറ്റ ടെസ്റ്റില്‍ 150 റണ്‍സ് പിന്നിടുന്ന അഞ്ചാമത്തെ പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ജെയ്‌സ്വാള്‍ സ്വന്തമാക്കി. 21 വര്‍ഷവും 196 ദിവസവുമാണ് റെക്കോര്‍ഡ് നേടുമ്പോള്‍ ജെയ്‌സ്വാളിന്റെ പ്രായം.

 

Share

Leave a Reply

Your email address will not be published. Required fields are marked *