ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാനമായി ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ഉച്ചയ്ക്ക് 2.35നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയര്‍ന്നുപൊങ്ങിയത്.
ആഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ ലാന്‍ഡര്‍ ഇറങ്ങുമെന്നാണ് വിലയിരുത്തുന്നത്.
ചന്ദ്രനില്‍ ഇറങ്ങാന്‍ പോകുന്ന ലാന്‍ഡര്‍, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാന്‍ പോകുന്ന റോവര്‍. പിന്നെ ലാന്‍ഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിക്കാന്‍ പോകുന്ന പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍. അങ്ങനെ മൂന്ന് ഘടകങ്ങള്‍ ചേര്‍ന്നതാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ദൗത്യം. ഇന്ധനമടക്കം 2,148 കിലോഗ്രാം ഭാരമുണ്ട് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്. കഴിഞ്ഞ തവണത്തേതില്‍ നിന്നുള്ള പ്രധാന മാറ്റങ്ങളില്‍ ഒന്ന് ഓര്‍ബിറ്റര്‍ അഥവാ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ കാര്യമായ ശാസ്ത്ര ഗവേഷണ ഉപകരണങ്ങളില്ല എന്നുള്ളതാണ്. ടഒഅജഋ അഥവാ ടുലരൃേീുീഹമൃശാലൃ്യേ ീള ഒഅയശമേയഹല ജഹമില േഋമൃവേ (ടഒഅജഋ) എന്ന ഒരേയൊരു പേ ലോഡാണ് ഓര്‍ബിറ്ററില്‍ ഉള്ളത്. (ചാന്ദ്ര ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയെ നിരീക്ഷിക്കാനുള്ളതാണ് ഈ ഉപകരണം). നിലവില്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നതില്‍ വച്ച് എറ്റവും ശേഷിയുള്ള ഉപഗ്രഹങ്ങളിലൊന്നാണ് ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റര്‍. അത് കൊണ്ടാണ് ഇക്കുറി പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ കാര്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വിക്ഷേപണത്തിനുള്ള 25 അരമണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ശ്രീഹരിക്കോട്ടയില്‍ നിന്നും ചന്ദ്രയാന്‍ മൂന്ന് ദൗത്യവുമായി എല്‍വിഎം 3 കുതിച്ചുയര്‍ന്നു.
ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകാനൊരുങ്ങുകയാണ് ഇന്ത്യ. യു.എസ്.എസ്.ആര്‍, യു.എസ്.എ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുന്‍പ് ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയത്. വിവിധ പഠനങ്ങള്‍ക്കായി ഏഴ് പേലോഡുകളാണ് ചന്ദ്രയാന്‍ 3 ലുള്ളത്. രണ്ടെണ്ണം റോവറിലും നാലെണ്ണം ലാന്‍ഡറിലും ഒരു പേലോഡ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇറക്കുന്ന ആദ്യ രാജ്യമെന്ന നേട്ടവും ചന്ദ്രയാന്‍ 3ന്റെ വിജയത്തോടെ ഇന്ത്യയ്ക്ക് സ്വന്തമാകും. അതിശൈത്യമുള്ള, വലിയ ഗര്‍ത്തങ്ങളും കുന്നുകളുമുള്ള ഈ മേഖലയില്‍ ഇറങ്ങുക ഏറെ പ്രയാസമേറിയ ദൗത്യമാണ്. ജലാംശം ഉണ്ടെന്ന് ചന്ദ്രയാന്‍ 1 കണ്ടെത്തിയ ഈ മേഖലയില്‍ നടത്തുന്ന പഠനം പക്ഷെ ശാസ്ത്ര ഗവേഷണത്തില്‍ സുപ്രധാനമാണ്.