അന്വേഷി ഫിനിക്‌സ് 2023: മെഗാ ഷോ ആഗസ്റ്റ് 12ന്

അന്വേഷി ഫിനിക്‌സ് 2023: മെഗാ ഷോ ആഗസ്റ്റ് 12ന്

കോഴിക്കോട്: സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനും, സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുന്ന അന്വേഷി 30ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിനനുബന്ധമായി ആഗസ്റ്റ് 12ന് വൈകിട്ട് 6 മണിക്ക് ഫിനിക്‌സ് മെഗാ ഷോ സംഘടിപ്പിക്കുമെന്ന് അന്വേഷി പ്രസിഡണ്ട് കെ.അജിതയും, സെക്രട്ടറി പി.ശ്രീജയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രശസ്ത നടി റീമ കല്ലിങ്ങല്‍ ആന്റ് ടീമിന്റെ നൃത്ത സമന്വയീ, സഞ്ജന ആന്റ് ടീം അവതരിപ്പിക്കുന്ന നൃത്തം, വിനോദ് കോവൂരും, സുരഭി ലക്ഷ്മിയും അവതരിപ്പിക്കുന്ന റിയല്‍ കോമഡി, രമ്യ നമ്പീശന്‍, സയനോര, പുഷ്പവതി, നിമിഷ സലീം, നിഷാദ് എിവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും മെഗാഷോയുടെ ഭാഗമായി അരങ്ങേറും. അന്വേഷിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ കൊണ്ട് പോകുന്നതിനുള്ള ധനശേഖരണാര്‍ത്ഥമാണ് മെഗാഷോ സംഘടിപ്പിക്കുന്നത്. മെഗാഷോയുടെ ടിക്കറ്റ് കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എം.ഫിറോസ്ഖാന്‍ പ്രശസ്ത സാഹിത്യകാരി കെ.പി.സുധീരക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *