അതിവേഗ റെയില്‍വേ പാതയുടെ നിര്‍മാണ ചുമതല ഡി.എം.ആര്‍.സിക്കോ റെയില്‍വേക്കോ നല്‍കണമെന്ന് ഇ. ശ്രീധരന്‍. കെ റെയിലിനെ നിര്‍മാണ ചുമതലയേല്‍പ്പിച്ചാല്‍ താന്‍ പദ്ധതിയുമായി സഹകരിക്കില്ല. പദ്ധതിയുടെ നടത്തിപ്പില്‍ കെ. റെയിലുമായി സഹകരിക്കും. അതിവേഗ റെയില്‍ പദ്ധതി കൊച്ചി മെട്രോ റെയില്‍ മാതൃകയില്‍ നടപ്പാക്കണമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് അധികൃതരുമായി ഇ. ശ്രീധരന്‍ ചര്‍ച്ച നടത്തുകയാണ്. നഞ്ചിക്കോട്, ശബരി പാത അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. ഡിഎംആര്‍സി അധികൃതരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.