വി.കെ.സി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സാംസ്‌കാരിക കേന്ദ്രം തുറന്നു

വി.കെ.സി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സാംസ്‌കാരിക കേന്ദ്രം തുറന്നു

കോഴിക്കോട്: വി.കെ.സി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നല്ലളം ബസാറില്‍ നിര്‍മിച്ച സാംസ്‌കാരിക കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. പതിനാറര സെന്റില്‍ പണിതുയര്‍ത്തിയ സാംസ്‌കാരിക കേന്ദ്രത്തില്‍ ലൈബ്രറി, ഫിറ്റ്നസ് ലാന്റ്, ഹാപ്പി ലാന്റ്, സ്റ്റഡി സെന്റര്‍, കലാവേദി, മിനി മീറ്റിംഗ് ഹാള്‍, പബ്ലിക് ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിട്ടുണ്ട്.

ചടങ്ങില്‍ വി.കെ.സി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മാനേജിങ് ചെയര്‍മാന്‍ വി.കെ.സി മമ്മദ് കോയ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ മൈമൂന ടീച്ചര്‍, റഫീന അന്‍വര്‍, വി.കെ.സി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി അംഗങ്ങളായ വി.കെ.സി റസാക്ക്, വി. മുഹമ്മദ് കുട്ടി, വി. മുഹമ്മദ്, വി.കെ.സി ഗ്രൂപ്പ് ഡയറക്ടര്‍മാരായ എം.എ പ്രേംരാജ്, കെ.സി ചാക്കോ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *