വിനീത് ശ്രീനിവാസനും പ്രണവും വീണ്ടും ഒന്നിക്കുന്നു, ഒപ്പം വൻ താരനിരയും

വിനീത് ശ്രീനിവാസനും പ്രണവും വീണ്ടും ഒന്നിക്കുന്നു, ഒപ്പം വൻ താരനിരയും

ഹൃദയം എന്ന ചിത്രത്തിനുശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘വർഷങ്ങൾക്കുശേഷം’ എന്നാണ് പേരിട്ടിരിക്കുന്നത്. മെറിലാൻഡ് സിനിമാസ് ആണ് ഈ ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ വൻതാരനിര തന്നെയുണ്ടാവും.

നിർമാതാവ് വിശാഖ് സുബ്രമണ്യം തന്നെയാണ് ചിത്രത്തിന്റെ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നിരജ് മാധവ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവർക്കൊപ്പം നിവിൻ പോളിയും നിർണായകമായ വേഷത്തിലുണ്ട്. മെറി ലാൻഡ് തന്നെയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *