വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കാരന്തൂര്‍: മര്‍കസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മാനേജ്മെന്റും പി.ടി.എയും സ്റ്റാഫും ചേര്‍ന്ന് അനുമോദിച്ചു. ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ കോഴിക്കോട് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് വി.എം റശീദ് സഖാഫി അധ്യക്ഷനായിരുന്നു. മര്‍കസ് എജ്യൂക്കേഷന്‍ ഡയറക്ടറേറ്റ് അസോസിയേറ്റ് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, പബ്ലിക് റിലേഷന്‍ ജോയിന്റ് ഡയറക്ടര്‍ ശമീം കെ.കെ, മുഹ്സിന്‍ അലി.കെ, ഫിറോസ് ബാബു കെ.എ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ എ. റശീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സ്വാലിഹ് ടി.ഡി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *