അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് സ്ഥിരീകരിച്ച് നടി സാമന്ത. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്കാണ് സാമന്ത ഇപ്പോള്‍ ഉത്തരം നല്‍കിയിരിക്കുന്നത്. ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് സാമന്ത ഇടവേള എടുക്കാനൊരുങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അഭിനയത്തില്‍ നിന്ന് താത്ക്കാലികമായി ഇടവേളയെടുക്കുകയാണെന്ന് അവര്‍ അറിയിച്ചു. ഒടുവില്‍ ജോലി ചെയ്ത സിറ്റാഡെല്‍ എന്ന വെബ്‌സീരീസിന്റെ ചിത്രീകരണം പൂര്‍ത്തിയായി എന്നറിയിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുന്ന വിവരം സാമന്ത വ്യക്തമാക്കിയത്. പ്രിയങ്ക ചോപ്രയുടെ സിറ്റഡെലിന്റെ ഇന്ത്യന്‍ പതിപ്പാണിത്.
വരാനിരിക്കുന്നത് എന്താണെന്ന് മനസിലാക്കിയാല്‍ ഇടവേളയെടുക്കുന്നത് ഒരു തെറ്റായ കാര്യമാണെന്ന് തോന്നുന്നില്ലെന്ന് നടി കുറിച്ചു.
സിനിമാ ജീവിതത്തില്‍ നിന്നും ചുരുങ്ങിയത് ഒരു വര്‍ഷത്തെ ഇടവേളയാണ് സാമന്ത എടുക്കുകയെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പേശികളെ ബാധിക്കുന്ന മയോസിറ്റിസിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് സിനിമയില്‍ നിന്നും സാമന്ത ഇടവേളയെടുക്കുന്നത്.
View this post on Instagram