രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി വിദേശത്തേക്ക് തിരിച്ചു; ഫ്രാന്‍സിലും യു.എ.ഇയിലും എത്തും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി വിദേശത്തേക്ക് തിരിച്ചു; ഫ്രാന്‍സിലും യു.എ.ഇയിലും എത്തും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലേക്ക് തിരിച്ചു. ഇന്ന് വൈകുന്നേരത്തോടെ ഫ്രാന്‍സിലെത്തുന്ന മോദി ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണുമായി ചര്‍ച്ച നടത്തും. ബാസ്റ്റീല്‍ ദിനാഘോഷം എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിലും പരേഡിലും മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

നരേന്ദ്രമോദിക്ക് മക്രോണ്‍ കൊട്ടാരത്തില്‍ പ്രത്യേക വിരുന്ന് നല്‍കും. ലൂവ്റ മ്യൂസിയത്തില്‍ ഔദ്യോഗിക വിരുന്നും മോദിക്കായി സംഘടിപ്പിക്കും. ഫ്രാന്‍സില്‍ നിന്ന് നാവികസേനക്കായി 26 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിടും. ശനിയാഴ്ച യു.എ.ഇയില്‍ എത്തുന്ന പ്രധാനമന്ത്രി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും.

 

Share

Leave a Reply

Your email address will not be published. Required fields are marked *