കുറ്റ്യാടി: പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് ജൂലൈ 15 ശനിയാഴ്ച പക്രം തളം ചുരത്തില്‍ നടത്തുന്ന മഴയാത്രയുടെ അനുബന്ധ പരിപാടിയായി കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ മഴ വര സംഘടിപ്പിച്ചു. ബസ്സ്റ്റാന്‍ഡില്‍ പ്രത്യേകം തയ്യാറാക്കിയ ക്യാന്‍വാസില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും ചിത്രങ്ങള്‍ വരക്കുകയാണ് ചെയ്തത്. പരിപാടി ചിത്രകാരന്‍ വേണു ചീക്കോന്ന് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളായ റീമ സലീം, അനയ് രാജീവ്, ഫിയ മെഹ്‌റിന്‍, ഏബല്‍ എന്നിവര്‍ ചിത്രം വരച്ചു. ആഷോ സമം അധ്യക്ഷനായി.
ഇ.കെ സുരേഷ് കുമാര്‍, വടയക്കണ്ടി നാരായണന്‍, എസ്.ജെ സജീവ് കുമാര്‍, സെഡ് .എ സല്‍മാന്‍, കെ. ദിനേശന്‍, ഷൗക്കത്ത് അലി എരോത്ത്, കെ.പി സുരേഷ്, എ.വി അമ്പുജാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.