ഭരണമുന്നണിയും പ്രതിപക്ഷവും പ്രൊഫ. ജോസഫിനെ തീവ്രവാദികള്‍ക്ക് എറിഞ്ഞുകൊടുത്തു; കെ.സുരേന്ദ്രന്‍

ഭരണമുന്നണിയും പ്രതിപക്ഷവും പ്രൊഫ. ജോസഫിനെ തീവ്രവാദികള്‍ക്ക് എറിഞ്ഞുകൊടുത്തു; കെ.സുരേന്ദ്രന്‍

കോഴിക്കോട്: കൈവെട്ട് കേസിലെ കുറ്റക്കാരായ ആറ് പ്രതികള്‍ക്കും കോടതി ശിക്ഷ വിധിച്ചത് തീവ്രവാദികളെ സംരക്ഷിച്ചവര്‍ക്കേറ്റ പ്രഹരമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അന്ന് ഭരണമുന്നണിയും പ്രതിപക്ഷവും പ്രൊഫ. ജോസഫിനെ തീവ്രവാദികള്‍ക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.

തീവ്രവാദപ്രവര്‍ത്തനമാണ് നടന്നതെത്. അധ്യാപകന്റെ കൈവെട്ടിയതിലൂടെ മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥയുണ്ടാക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന കോടതി പരാമര്‍ശം ബി.ജെ.പി.യുടെ വാദങ്ങള്‍ ശരിവയ്ക്കുന്നതാണ്.

കേരളത്തില്‍ നടന്ന ആദ്യത്തെ താലിബാന്‍ ശൈലിയിലുള്ള ആക്രമണമായിരുന്നു ജോസഫ് മാഷിന് നേരെ നടന്നത്. എന്‍.ഐ.എ. അന്വേഷിച്ചതുകൊണ്ടുമാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ കിട്ടിയത്. സംസ്ഥാന പൊലീസ് ഇവരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനം ഇപ്പോഴും ശക്തമായി തുടരുന്നത് ഭരണ-പ്രതിപക്ഷങ്ങളുടെ മൗനാനുവാദത്തോടെയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി നടത്തിയ അപക്വമായ പരാമര്‍ശമാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ഈ ഭീകരവാദപ്രവര്‍ത്തനം നടത്താന്‍ കരുത്തുപകര്‍ന്നതെന്നും ബേബി ഇനിയെങ്കിലും മാപ്പുപറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *