ഫൊസ്റ്റാള്‍ജിയ-23 16ന്

ഫൊസ്റ്റാള്‍ജിയ-23 16ന്

കോഴിക്കോട്: പ്ലാറ്റിനം ജൂബിലി  വര്‍ഷം ആഘോഷിക്കുന്ന ഫാറൂഖ് കോളേജില്‍, ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഫോസ) സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മെഗാ റീ യൂണിയന്‍ (ഫൊസ്റ്റാള്‍ജിയ 23) 16ന് ഞായര്‍ കാലത്ത് 10 മണി മുതല്‍ ഫാറൂഖ് കോളേജില്‍ നടക്കുമെന്ന്‌
ഫോസ പ്രസിഡണ്ട് കെ.കുഞ്ഞലവിയും, പ്രിന്‍സിപ്പല്‍ ഡോ.കെ.ആയിശയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരു പത്മശ്രീ ആസാദ് മൂപ്പന്‍, പത്മശ്രീ ടി.പ്രദീപ്(ഐ ഐ ടി മദ്രാസ്), ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.എല്‍.എ മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ്, നജീബ് കാന്തപുരം, ഷാഫി പറമ്പില്‍, പി.ടി.എ.റഹീം, അഡ്വ.യു.എ.ലത്തീഫ്, ആബിദ് ഹുസൈന്‍ തങ്ങള്‍, മുന്‍ മന്ത്രിമാരായ സി.മമ്മൂട്ടി, ശ്രീനാരായണ ഗുരു ഓപ്പ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.മുബാറക്ക് പാഷ, മുന്‍ വിസിമാരായ പ്രൊഫ.ജയകൃഷ്ണന്‍ (കേരള യൂണിവേഴ്‌സിറ്റി), ഡോ.ഖാദര്‍ മങ്ങാട് (കണ്ണൂര്‍ യൂണിവേഴ്‌സിറ്റി), ഡോ.മുഹമ്മദ് ബഷീര്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ഒളിമ്പ്യന്‍ വി ഡിജു അടക്കമുള്ള ദേശീയ അന്തര്‍ദേശീയ കായിക താരങ്ങള്‍, ചലച്ചിത്ര സംവിധായകന്‍ ടി.വി.ചന്ദ്രന്‍, ഗായിക സിത്താര അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍, പത്ര പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി ഫാറൂഖ് കോളേജില്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്ത മുഴുവന്‍ വ്യക്തികളും സംഗമത്തില്‍ പങ്കെടുക്കും.
ഫൊസ്റ്റാള്‍ജിയയുടെ ഭാഗമായി ഫോസ പ്രവാസി മീറ്റ്, പഠന വകുപ്പ്തല സംഗമങ്ങള്‍, സാംസ്‌കാരിക സംഗമം, കലാകായിക മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കും. ഫോസയില്‍ 70000 ത്തോളം അംഗങ്ങളും 16ഓളം രാജ്യങ്ങളില്‍ ചാപ്റ്ററുകളും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ചാപ്റ്ററുകളുമുണ്ട്. ഫോസയുടെ സേവനം കോളേജിന്റെ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ വികസനവും ചെറിയ കാര്യങ്ങളിലടക്കം ലഭിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഡോ.കെ.എ.ആയിശ പറഞ്ഞു. 1960 ബാച്ചുകാര്‍ മുതല്‍ സംഗമത്തിലെത്തും. കോളേജിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി 75 സ്മാര്‍ട്ട് ടിവി, 100 കമ്പ്യൂട്ടര്‍, 11 പ്രൊജക്ടറുകള്‍ ഫോസ മെമ്പര്‍മാര്‍ നല്‍കിയിട്ടുണ്ട്. 3 വര്‍ഷം കൂടുമ്പോഴാണ് ഇത്തരം സംഗമം സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഡോ.പി.പി.യൂസഫലി( ജന.സെക്രട്ടറി ഫോസ), എന്‍.കെ.മുഹമ്മദലി(വൈസ് പ്രസിഡണ്ട് ഫോസ), സി.പി.അബ്ദുല്‍ സലാം(കണ്‍വീനര്‍ പബ്ലിസിറ്റി കമ്മിറ്റി) എന്നിവരും പങ്കെടുത്തു.
Share

Leave a Reply

Your email address will not be published. Required fields are marked *