കോട്ടയം: അതിരമ്പുഴ പഞ്ചായത്തില്‍ തുടങ്ങുന്ന പെണ്ണാര്‍ കനാല്‍ തോടിന്റെ ഇരുവശവും കരിങ്കല്‍ ഭിത്തി കെട്ടി കവണാറ്റിന്‍കര ചീപ്പുങ്കല്‍ വരെ വീതി കൂട്ടി ലോറി ഓടുന്ന രീതിയില്‍ സഞ്ചാരയോഗ്യമാക്കണമെന്ന് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡണ്ട് മാന്നാനം സുരേഷ് ആവശ്യപ്പെട്ടു. അതിരമ്പുഴ മുതല്‍ കവണാറ്റിന്‍കര ചീപ്പങ്കവരെ പെണ്ണാര്‍ തോടിന്റെ ഇരുവശങ്ങളിലായി താമസിക്കുന്ന ജനങ്ങള്‍ക്ക് ഇത് വളരെ ആശ്വാസകരവും യാത്രയ്ക്ക് സുഖകരവും ആയിരിക്കുമെന്നും അതിരമ്പുഴ പഞ്ചായത്തും, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കോട്ടയം ജില്ലാ പഞ്ചായത്തും, സര്‍ക്കാര്‍ ജില്ലാ വികസന സമിതിയും, ചേര്‍ന്ന് ഈ പെണ്ണാര്‍ കനാല്‍ തോടിന്റെ ഇരു ഭിത്തിയും കെട്ടി റോഡ് സഞ്ചാരമാക്കുന്നത് യാഥാര്‍ത്ഥ്യമാക്കണമെന്നും മാന്നാനം സുരേഷ് പറഞ്ഞു.
40 വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്നും അതിരമ്പുഴയിലേക്ക് ബോട്ട് സര്‍വീസ് ഉണ്ടായിരുന്നതാണ്. ആലപ്പുഴയില്‍ നിന്നും മറ്റു പല സ്ഥലങ്ങളില്‍ നിന്നും കെട്ടുവള്ളത്തില്‍ പലചരക്ക് സാധനങ്ങള്‍ കൊണ്ടുവരികയും ചെയ്തിട്ടുള്ളതാണ്. പോളകളാല്‍ നിറഞ്ഞു , തോടിന്റെ ആഴം കുറയുകയും ചെളികളാല്‍ നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ആഴം കൂട്ടുകയും ഭിത്തി കിട്ടുകയും ചെയ്താല്‍ വ്യാപാര വികസനത്തിന് ഒരു പാത ഇവിടെ ഒരുക്കുമെന്നും മാന്നാനം സുരേഷ് പറഞ്ഞു. പ്രസിഡണ്ട് ജിജി ഇടാട്ടുചിറയുടെ അധ്യക്ഷത വഹിച്ചു. ലോഹ്യ കര്‍മ്മ സമിതി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാന്നാനം സുരേഷ്. തോമസ് പൊടിമറ്റം, ജോണി ഈടാട്ടിറ, വിപിന്‍ ജോണി, ഏലമ്മ പൊടിമറ്റം, കുഞ്ഞുമണി ജോര്‍ജ്, കുഞ്ഞുമോള്‍ ജോര്‍ജ്, എലിസബത്ത്, വത്സമ്മ, എന്നിവര്‍ പ്രസംഗിച്ചു രാജു തോമസ് സ്വാഗതവും തോമസ് ജേക്കബ് നന്ദിയും രേഖപ്പെടുത്തി.