പുതുച്ചേരി ലഫ്.ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

പുതുച്ചേരി ലഫ്.ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

മാഹിയിലെ കരാറുകാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പോണ്ടിച്ചേരി പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടേര്‍സ് രജിസ്‌ട്രേഡ് അസോസിയേഷന്‍ മാഹി കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാഹിയിലെത്തിയ പുതുച്ചേരി ലഫ്.ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിച്ച വകയില്‍ ലഭിക്കാനുള്ള കുടിശ്ശിക ഉടന്‍ അനുവദിക്കുക. നിലവില്‍ നടന്നു കൊണ്ടിരിക്കുന്നതും പൂര്‍ത്തികരിച്ചതുമായ പ്രവര്‍ത്തികളില്‍ 45 ലക്ഷം രൂപ മുതല്‍ 75 ലക്ഷം രൂപ വരെ ലഭിക്കാനുണ്ട്. കുടിശ്ശിക കാരണം പ്രവര്‍ത്തികള്‍ തുടര്‍ന്നു മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ടി.പി.രമേഷ്, സെക്രട്ടറി ടി.എ ഷിനോജ് എന്നിവര്‍ ചേര്‍ന്ന് ലഫ്.ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജനു നല്‍കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *