ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മുന്‍നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് പങ്കെടുക്കാത്തത്. തന്നെ അറിയിക്കാതെയാണ് പാര്‍ട്ടി തന്റെ പേര് നിര്‍ദേശിച്ചതെന്നും പന്ന്യന്‍ പറഞ്ഞു. കൊട്ടാരക്കരയിലും എറണാകുളത്തും മറ്റ് പരിപാടികളുണ്ട്. സി.പി.ഐ പ്രതിനിധിയായി ഇ.കെ വിജയന്‍ സെമിനാറില്‍ പങ്കെടുക്കും.
മുസ്ലിം ലീഗ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ അതൃപ്തിയുടെ വിഷയം ഉദിക്കുന്നില്ല. കേരളത്തില്‍ എല്ലാവരും ഒരുമിച്ചുള്ള പരിപാടികള്‍ എളുപ്പമല്ല. എന്നാല്‍ എല്ലാവര്‍ക്കും ഒരേ നിലപാടാണെന്നും പന്ന്യന്‍ പറഞ്ഞു. ഈ മാസം 15ന് കോഴിക്കോടാണ് സി.പി.എം സെമിനാര്‍ നിശ്ചയിച്ചിരിക്കുന്നത്. സെമിനാറിലേക്ക് ജില്ലാ നേതാക്കളെ അയക്കാനാണ് സി.പി.ഐ തീരുമാനം.