നാദാപുരം പഞ്ചായത്തിലെ കല്ലാച്ചി കസ്തൂരി കുളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ദോശ ഹട്ട് ഹോട്ടല്‍ എന്ന സ്ഥാപനം പുറത്തേക്ക് അലക്ഷ്യമായി മലിനജലം ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു. അടുക്കളയില്‍ നിന്നുവരുന്ന മലിനജലം സംഭരിക്കുന്ന കുഴിയില്‍ നിന്ന് പുറത്തേക്ക് ഒഴുകി ദുര്‍ഗന്ധം പരത്തുന്നു എന്ന പരാതി ലഭിച്ച പ്രകാരമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. പ്രശ്നം പരിഹരിക്കുന്നതുവരെ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലിനജലം പുറത്തേക്ക് അശാസ്ത്രീയമായി പുറന്തള്ളിയതിന് പതിനായിരം രൂപ പിഴ ചുമത്തിയിട്ടുണ്ട്. പിഴ അടക്കാത്തപക്ഷം സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്ത് പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുന്നതാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.