ടേസ്റ്റി നിബിള്‍സ് ‘റെഡി ടു ഈറ്റ് പുട്ട്’ വിപണിയില്‍

ടേസ്റ്റി നിബിള്‍സ് ‘റെഡി ടു ഈറ്റ് പുട്ട്’ വിപണിയില്‍

കോഴിക്കോട്: അരൂര്‍ ആസ്ഥാനമായ കേരളത്തിലെ അന്താരാഷ്ട്ര ഭക്ഷ്യ ബ്രാന്‍ഡായ ടേസ്റ്റി നിബിള്‍സ് ‘റെഡി ടു ഈറ്റ് പുട്ട്’ പായ്ക്ക് വിപണിയിലിറക്കി. റെഡി-ടു-ഈറ്റ് ശ്രേണിയില്‍ ഒരു കമ്പനി ഇതാദ്യമായാണ് പുട്ട് വിപണിയിലെത്തിക്കുന്നത്. ‘റെഡി ടു ഈറ്റ് ഓണം സദ്യ’ പായ്ക്ക് സീസണ്‍ 2ന്റെ വിപണനവും ഇതൊടൊപ്പം ആരംഭിച്ചു.
ജൂലൈ 12 ന് കോഴിക്കോട് നടന്ന ചടങ്ങില്‍ ടേസ്റ്റി നിബിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ചെറിയാന്‍ കുര്യനില്‍നിന്ന് സിനിമാ താരം അനു സിത്താര പുതിയ ഉല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങി.
ടേസ്റ്റി നിബിള്‍സ് നല്‍കുന്ന റെഡി ടു ഈറ്റ് ഓണം സദ്യ പായ്ക്കുകളിലൂടെ ഓണക്കാലത്ത് കേരളത്തിന്റെ തനത് രുചികള്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ആവോളം ആസ്വദിക്കാമെന്ന് ചടങ്ങിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെറിയാന്‍ കുര്യന്‍ പറഞ്ഞു. ”പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാത്ത, ആരോഗ്യപ്രദമായ ഭക്ഷണം രുചിയോടെ ആസ്വദിക്കാന്‍ നിങ്ങള്‍ പൊതികള്‍ തുറന്ന് വിഭവങ്ങള്‍ ചൂടാക്കുക മാത്രം ചെയ്താല്‍ മതി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടേസ്റ്റി നിബിള്‍സ് റെഡി- ടു -ഈറ്റ് പുട്ട്

കേരളത്തിന്റെ തനത് പരമ്പരാഗത രുചിയിലാണ് സ്വാദിഷ്ടമായ റെഡി ടു ഈറ്റ് പുട്ട് ഉണ്ടാക്കിയിരിക്കുന്നത്. വിവിധ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ സൈഡ് ഡിഷുകള്‍ക്കൊപ്പമോ വാഴപ്പഴത്തോടൊപ്പമോ പുട്ട് കഴിക്കാം.
ഏറെ മൃദുവായ, ഗുണമേന്മയും സ്വാദുമുള്ള ടേസ്റ്റി നിബിള്‍സ് പുട്ട് ലോകത്തെവിടെയും ഏത് സമയത്തും ഇനി നിങ്ങള്‍ക്ക് ആസ്വദിക്കാം”ചെറിയാന്‍ കുര്യന്‍ കൂട്ടിച്ചേര്‍ത്തു. ദീര്‍ഘനാളത്തെ പരീക്ഷണങ്ങള്‍കൊണ്ടാണ് റിട്ടോര്‍ട്ട് പ്രോസസ്സിങ്ങിന് വഴങ്ങുന്ന രീതിയില്‍ ഈ വിഭവത്തെ ടേസ്റ്റി നിബിള്‍സ് പാകപ്പെടുത്തിയത്. അരിപ്പൊടിയുടെയും ചിരകിയ തേങ്ങയുടെയും അനുപാതവും, വെള്ളത്തിന്റെ അംശവും, ആവിയും ക്രമീകരിച്ചാണ് റിട്ടോര്‍ട്ട് പ്രോസസ്സിങ്ങിനുതകുന്ന രീതിയില്‍ പുട്ടുണ്ടാക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്‌കൊണ്ട് പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കേണ്ടി വരുന്നില്ല. പുട്ടിന്റെ തനതായ രുചിയും മൃദുതത്വവും നിലനിര്‍ത്തുകയും ചെയ്യും. കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ (www.tastynibbles.in) 120 രൂപ വിലയില്‍ ‘റെഡി ടു ഈറ്റ് പുട്ട്’ (200g) ആദ്യഘട്ടത്തില്‍ ലഭിക്കും. തുടര്‍ന്ന് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കും.

റെഡി-ടു-ഈറ്റ് സദ്യ

ടേസ്റ്റി നിബിള്‍സ് ‘റെഡി ടു ഈറ്റ് ഓണം സദ്യ സീസണ്‍ 2’ പായ്ക്കില്‍ 13 വിഭവങ്ങളാണ് ഉള്ളത്. ഒരു കിലോ വേവിച്ച മട്ട അരി (250 ഗ്രാം വീതമുള്ള നാല് പാക്കറ്റുകള്‍), രണ്ട് പായ്ക്കറ്റ് സാമ്പാര്‍ കറി (200 ഗ്രാം വീതം), അവിയല്‍, ഓലന്‍, കാളന്‍, കൂട്ടുകറി, കാബേജ് തോരന്‍, കണ്ണി മാങ്ങാ അച്ചാര്‍ എന്നിവ ഓരോ പായ്ക്കറ്റ്, 200 ഗ്രാം പുളിയിഞ്ചി, ഏത്തക്ക ചിപ്‌സ് (100 ഗ്രാം), മൂന്ന് ഇനം പായസം എന്നിവ ഉള്‍പ്പെടുന്നതാണ് ഒരു പായ്ക്ക്. പാലട പായസം മിക്‌സ് (200 ഗ്രാം), സേമിയ പായസം മിക്‌സ് (200 ഗ്രാം), കടുംപായസം മിക്‌സ് (100 ഗ്രാം) എന്നിവയുടെ ഓരോ പായ്ക്കറ്റ് വീതമാണ് മൂന്ന് പായസങ്ങള്‍. ഓരോ പായ്ക്കിലും നാല് പേര്‍ക്ക് വിളമ്പാവുന്നത്ര അളവുണ്ടാകും.

‘ടേസ്റ്റി നിബിള്‍സ് റെഡി- ടു- ഈറ്റ് ഓണം സദ്യ സീസണ്‍ 2 പായ്ക്ക്’ കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ (ംംം.മേേ്യെിശയയഹല.െശി) വഴി മാത്രമാണ് വിപണനം ചെയ്യുന്നത്. പായ്ക്കിന് 1,780 രൂപയാണ് വിലയെങ്കിലും പ്രത്യേക പരിമിത സമയ ഓണ്‍ലൈന്‍ ഓഫര്‍ വഴി 1,499 രൂപയ്ക്ക് ലഭിക്കും

റിട്ടോര്‍ട്ട് പ്രോസസിങ്

പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാതെ റിട്ടോര്‍ട്ട് പ്രോസസിങ് എന്ന പ്രത്യേക സാങ്കേതികവിദ്യയിലൂടെ ടേസ്റ്റി നിബിള്‍സ് രുചിയുടെ വിപുലമായ ലോകം നിങ്ങള്‍ക്കുമുന്നില്‍ എത്തിക്കുന്നു. ഒഅഇഇജ (ഹാസാര്‍ഡ് അനാലിസിസ് ക്രിട്ടിക്കല്‍ കണ്‍ട്രോള്‍ പോയിന്റ്), എടടഇ 22000 സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ഭക്ഷ്യവിഭവങ്ങളുടെ മികച്ച ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുന്നു. ബിരിയാണി, കറികള്‍, അച്ചാറുകള്‍, പായസം, സ്‌നാക്‌സ് എന്നിവയുള്‍പ്പെടെ റെഡി- ടു- ഈറ്റ്, റെഡി-ടു-കുക്ക് ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണി ടേസ്റ്റി നിബിള്‍സ് പുറത്തിറക്കുന്നു.

കമ്പനി വളര്‍ച്ചയുടെ പടവുകള്‍ കയറുന്നു

വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ ഉപയോക്താവിനുമുന്നില്‍ അവതരിപ്പിക്കുന്നതിലാണ് തങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ടേസ്റ്റി നിബിള്‍സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (സെയില്‍സ്) സുനില്‍ കൃഷ്ണന്‍ പറഞ്ഞു.

‘ആധുനിക സാങ്കേതികവിദ്യയിലൂടെ ഭക്ഷണത്തിന്റെ തനത് രുചി നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത് ‘-അദ്ദേഹംപറഞ്ഞു.

കമ്പനിയെക്കുറിച്ച്:
ടേസ്റ്റി നിബിള്‍സ് ബ്രാന്‍ഡ് 2001-ല്‍ സ്ഥാപിതമായ, HICABF സ്‌പെഷ്യല്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഗ്രൂപ്പിനുകീഴിലുള്ളതാണ്. ആലപ്പുഴ ജില്ലയിലെ അരൂരിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. പ്രധാന ഓഹരി ഉടമയായ ജപ്പാന്‍ ഹിഗാഷിമാരു ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഭക്ഷ്യ വിഭവങ്ങള്‍ നിലവില്‍ 20ലധികം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ പുതിയ പടുവകള്‍ ഒന്നൊന്നായി ചവിട്ടിക്കയറുകയാണ് കമ്പനി.

ഉല്‍പ്പന്നങ്ങളുടെ വിശാല ശ്രേണി:

സമുദ്ര ഭക്ഷ്യ ഉല്‍പന്നങ്ങളുടെ മുന്‍നിര ഉല്‍പ്പാദകരും കയറ്റുമതിക്കാരുമാണ് ടേസ്റ്റി നിബിള്‍സ്. ടിന്നിലടച്ച ട്യൂണയുടെ 25ലധികം വ്യത്യസ്ത വകഭേദങ്ങള്‍ കമ്പനി വിപണിയിലിറക്കിയിട്ടുണ്ട്. മുപ്പതിലേറെ റെഡി-ടു-ഈറ്റ് വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിക്കഴിഞ്ഞു. അച്ചാര്‍ വിഭാഗത്തില്‍ത്തന്നെ ഇരുപതിലേറെ ഉല്‍പ്പന്നങ്ങളുണ്ട്. കറി കട്ട് പാന്‍-റെഡി ഫിഷ്, ഫ്രോസണ്‍ സ്‌നാക്ക്‌സ് എന്നിവയും കമ്പനി നിര്‍മിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tastynibbles.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *