ചരിത്രബോധമില്ലാത്ത നടപടികളില്‍ നിന്ന് പിന്‍മാറണം; ഏക സിവില്‍ കോഡിനെതിരെ തമിഴ്നാട് സര്‍ക്കാര്‍

ചരിത്രബോധമില്ലാത്ത നടപടികളില്‍ നിന്ന് പിന്‍മാറണം; ഏക സിവില്‍ കോഡിനെതിരെ തമിഴ്നാട് സര്‍ക്കാര്‍

ഏക സിവില്‍ കോഡിനെതിരെ തമിഴ്നാട് സര്‍ക്കാരും രംഗത്ത്. ചരിത്ര ബോധമില്ലാത്ത നടപടികളില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിയമ കമ്മീഷന് കത്തയച്ചു. ഏക സിവില്‍ കോഡ് ബഹുസ്വരതക്കും സാമുദായിക സാഹോദര്യത്തിനും ഭീഷണിയാണ്. ഏക നിയമം അടിച്ചേല്‍പ്പിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. രാജ്യത്തിന്റെ ശക്തി വൈവിധ്യമാണ്. ഒരേ നിയമമല്ല, തുല്യ അവസരമാണ് പൗരന്‍മാര്‍ക്ക് ആദ്യം ഉറപ്പാക്കേണ്ടതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *