ചന്ദ്രയാന്‍-3: കൗണ്ട് ഡൗണ്‍ ഇന്ന്; വിക്ഷേപണം നാളെ ശ്രീഹരിക്കോട്ടയില്‍ നിന്ന്

ചന്ദ്രയാന്‍-3: കൗണ്ട് ഡൗണ്‍ ഇന്ന്; വിക്ഷേപണം നാളെ ശ്രീഹരിക്കോട്ടയില്‍ നിന്ന്

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒയുടെ ചന്ദ്രയാന്‍ മൂന്നിന്റെ കൗണ്ട്ഡൗണ്‍ ഇന്ന് ആരംഭിക്കും. നാളെ ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ മൂന്ന് കുതിച്ചുയരും. ഇരുപത്തിയഞ്ചര മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് തുടങ്ങുക. വിക്ഷേപണത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരത്തിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു. ഏതെങ്കിലും കാരണത്താല്‍ ചന്ദ്രയാന്‍-3 ലാന്‍ഡിംഗ് വൈകുകയാണെങ്കില്‍, അത് അടുത്ത മാസം സെപ്റ്റംബറില്‍ ഷെഡ്യൂള്‍ ചെയ്യുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു.

വിക്ഷേപണവുമായി മുന്നോട്ട് പോകാന്‍ ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് അനുമതി നല്‍കി. ഇസ്രൊയുടെ ഏറ്റവും കരുത്തനായ റോക്കറ്റ് എല്‍വിഎം 3 ആണ് ചന്ദ്രയാന്‍ മൂന്നിനെ ബഹിരാകാശത്ത് എത്തിക്കാന്‍ പോകുന്നത്. വിക്ഷേപണം കഴിഞ്ഞ് നാല്‍പ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ശ്രമമാണിത്. ചന്ദ്രയാന്‍ 2-ന്റെ പോരായ്മകള്‍ പരിഹരിച്ചുകൊണ്ടാണ് ചന്ദ്രയാന്‍-3 ദൗത്യം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതുവരെ, മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്ര ഉപരിതലത്തില്‍ ബഹിരാകാശ പേടകം വിജയകരമായി ഇറക്കിയിട്ടുള്ളത്. ചന്ദ്രനെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും കൂടുതലറിയാന്‍ ഈ ദൗത്യം ഇന്ത്യയെ സഹായിക്കും. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങള്‍ക്കായി പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനും ഇത് ഇന്ത്യയെ പ്രാപ്തമാക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *