കോഴിക്കോട്: പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും കോടതി ശിക്ഷ വിധിച്ചത് തീവ്രവാദികളെ സംരക്ഷിച്ചവര്‍ക്കേറ്റ പ്രഹരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തീവ്രവാദ പ്രവര്‍ത്തനമാണ് നടന്നതെന്നും അദ്ധ്യാപകന്റെ കൈവെട്ടിയതിലൂടെ മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഉണ്ടാക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്നും കോടതി പറഞ്ഞത് ബി.ജെ.പിയുടെ വാദങ്ങള്‍ ശരിവെക്കുന്നതാണ്. കേരളത്തില്‍ നടന്ന ആദ്യത്തെ താലിബാന്‍ ശൈലിയിലുള്ള ആക്രമണമായിരുന്നു ജോസഫിനുനേരെ നടന്നതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.