മാഹി: വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നാടിന്റെ കലാ-സാംസ്‌ക്കാരിക മേഖലയും വളര്‍ന്നു വന്നാലേ ചിന്താശേഷിയും, ഭാവനാസമ്പന്നവുമായ സമൂഹത്തെ വളര്‍ത്തിയെടുക്കാനാവുകയുള്ളുവെന്ന് പുതുച്ചേരി ലഫ്.ഗവര്‍ണ്ണര്‍ ഡോ: തമിഴ് സെ സൗന്ദര്‍രാജന്‍ അഭിപ്രായപ്പെട്ടു. ഇ.വത്സരാജ് സില്‍വര്‍ ജൂബിലി ഹാളില്‍ കലാസാംസ്‌ക്കാരിക വകുപ്പിന്റെയും, തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന സാംസ്‌ക്കാരിക- കലോല്‍സവ- ചിത്രകലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ സ്പീക്കര്‍ ആര്‍. സെല്‍വം അദ്ധ്യക്ഷത വഹിച്ചു. സാംസ്‌ക്കാരിക മന്ത്രി ചന്ദ്ര പ്രിയങ്ക, രമേശ് പറമ്പത്ത് എം.എല്‍. എ, ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ സെക്രട്ടറി നെടുഞ്ചെഴിയന്‍, റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ് രാജ് മീണ എന്നിവര്‍ സംസാരിച്ചു. ആര്‍ട്ട് & കള്‍ച്ചര്‍ ഡയറക്ടര്‍ കലിയ പെരുമാള്‍ സ്വാഗതവും, വിദ്യാഭ്യാസ മേലദ്ധ്യക്ഷന്‍ ഉത്തമ രാജ് മാഹി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാട്രൂപ്പുകള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ഗവ. ഹൗസ് റോഡില്‍ ഗവ:ലൈബ്രറിക്ക് മുകളില്‍ പുതുതായി ആരംഭിച്ച ആര്‍ട്ട് ഗാലറിയും ലഫ്: ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്തു.