കോഴിക്കോട്: ഉര്‍ദു ഭാഷാ പഠന അവഗണനക്കെതിരേ കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.ഡി.ഇ ഓഫിസിന് മുന്‍പില്‍ ധര്‍ണ നടത്തി. കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത ഉദ്ഘാടനം ചെയ്തു.
കെ.യു.ടി.എ ജില്ലാ പ്രസിഡന്റ് റഫീഖ് മായനാട് അധ്യക്ഷത വഹിച്ചു. കെ.യു.ടി.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. കെ.യു.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി സുരേഷ്, സലാം മലയമ്മ, റിട്ട. ഉര്‍ദു ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി പി. ഷംസുദ്ദീന്‍ പന്നൂര്‍ ഹക്കീം പിലാശ്ശേരി, യൂനുസ് വടകര, അബ്ദുല്‍ മജീദ് വേളം, സരിത വി.കെ, ഷെമിന ബാനു, നിഷ വടകര ഷറഫുദ്ദീന്‍ പുല്ലാളൂര്‍, സജീര്‍ താമരശ്ശേരി, ഷഹ്‌സാദ് വേളം, മുജീബ് കൈപ്പാക്കില്‍, കമറുദ്ദീന്‍ താമരശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
കെ.യു.ടി.എ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് പാണ്ടിക്കോട് സ്വാഗതവും സി.ടി അബൂബക്കര്‍ മായനാട് നന്ദിയും പറഞ്ഞു.