ഇന്ത്യയില്‍ റാബിത്വ ഓഫിസ് തുടങ്ങണം: ഡോ.ഹുസൈന്‍ മടവൂര്‍

ഇന്ത്യയില്‍ റാബിത്വ ഓഫിസ് തുടങ്ങണം: ഡോ.ഹുസൈന്‍ മടവൂര്‍

ന്യൂഡല്‍ഹി: ആഗോള മുസ്‌ലിം സംഘടനായ മക്കയിലെ മുസ്‌ലിം വേള്‍ഡ് ലീഗിന് (റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി) ഇന്ത്യയില്‍ ഓഫിസ് ആരംഭിക്കണമെന്ന് ഡോ.ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ അതിഥിയായി ഇന്ത്യ സന്ദര്‍ശിക്കുന്ന റാബിത്വ ജനറല്‍ സെക്രട്ടറി ഡോ. ശൈഖ് മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഈസയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹുസൈന്‍ മടവൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
അമേരിക്ക, ഇന്തോനേഷ്യ, ഈജിപ്ത് തുടങ്ങി നാല്‍പതോളം രാഷ്ട്രങ്ങളില്‍ റാബിത്വക്ക് ഓഫീസുകളുണ്ട്. ഐക്യരാഷ്ട്രസഭയില്‍ അംഗീകാരമുള്ള റാബിത്വക്ക് നിരവധി ലോക വേദികളില്‍ അംഗത്വമുണ്ട്. ഇന്ത്യയുമായുള്ള ലോക ഇസ്‌ലാമിക സമൂഹത്തിന്റെ ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യന്‍ ജനതയുടെ സാംസ്‌കാരികവും വൈജ്ഞാനികവുമായ സംഭാവനകള്‍ അറബ് സമൂഹത്തിന്ന് പരിചയപ്പെടുത്താനും ഓഫിസ് കൊണ്ട് സാധിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *