അയ്യങ്കാളിയെ അപമാനിച്ചവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ കത്തുകള്‍ അയച്ചു

അയ്യങ്കാളിയെ അപമാനിച്ചവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ കത്തുകള്‍ അയച്ചു

കോഴിക്കോട്: സാമൂഹ്യ മാധ്യമത്തിലൂടെ മഹാത്മാ അയ്യങ്കാളിയെ അപമാനിച്ചവരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്ന നടപടിയില്‍ പ്രതിഷേധിച്ച് ഡോ: അംബേദ്കര്‍ ജനമഹാ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ കത്തുകള്‍ അയച്ചു. നവോത്ഥാന നായകന്‍ അയ്യങ്കാളിയെ അപമാനിച്ച പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് കേരളം ഭരിക്കുന്നവര്‍ ഓര്‍ക്കണമെന്ന് അംബേദ്കര്‍ ജനമഹാ പരിഷത്ത് കുറ്റപ്പെടുത്തി.
ഈ ആവശ്യം ഉന്നയിച്ച് ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് നടക്കുന്ന മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കുവാനും പ്രതിഷേധ യോഗം തീരുമാനിച്ചു. പ്രതിഷേധ ധര്‍ണ സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി ബാലന്‍ പുല്ലാളൂര്‍ അധ്യക്ഷത വഹിച്ചു. കെ.സുബ്രഹ്‌മണ്യന്‍, ഉണ്ണി പെരിങ്ങാവ്, പി.അംബിക സുനില്‍, തങ്കം പറമ്പില്‍, ബീന ഗോപാലന്‍, കുമാരന്‍ കുരുവട്ടൂര്‍, വിജയ പുല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *